രാജപുരം : ചെറുപുഷ്പ മിഷൻ ലീഗ് രാജപുരം ശാഖയുടെ പ്രവർത്തന വർഷ ഉദ്ഘാടനം ശാഖ ഡയറക്ടറും ഫൊറോന വികാരിയുമായ ഫാ.ജോസഫ് അരീച്ചിറ നിർവഹിച്ചു. പുതിയതായി മിഷൻ ലീഗിലേക്ക് കടന്നുവന്ന കുട്ടികൾക്ക് ബാഡ്ജ് കുത്തി കൊടുത്തുകൊണ്ട് ഡയറക്ടർ അവരെ സ്വീകരിച്ചു. സിസ്റ്റർ അഡ്വൈസർ സി.തെരേസ എസ്.വി.എം, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ പാറയിൽ തോമസ്, മറ്റ് വിശ്വാസ പരിശീലകർ, ശാഖ ഭാരവാഹികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.