രാജപുരം: ചാമക്കുഴി എ കെ ജി സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ ഐ.വി.ദാസ് അനുസ്മരണവും, സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പിൻ്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത പരിശീലനത്തിൻ്റെ സമാപനവും സംഘടിപ്പിച്ചു. വിപിൻ ജോസി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. വജ്ര ജൂബിലി ഫെല്ലോഷിപ്പ് ജില്ലാ കോർഡിനേറ്റർ പ്രവീൺ നാരായണൻ മുഖ്യാഥിതിയായി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കൊടക്കൽ ദാമോദരൻ, ടി.ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. സംഗീത കച്ചേരിയും അരങ്ങേറി. സി.രാജേന്ദ്രൻ സ്വാഗതവും, രേവതി നന്ദിയും പറഞ്ഞു.