രാജപുരം: ജെസിഐ ചുള്ളിക്കരയുടെ ആഭിമുഖ്യത്തിൽ ബളാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി വ്യക്തിത്വ വികസന സെമിനാർ സംഘടിപ്പിച്ചു . സ്കൂൾ പ്രിൻസിപ്പൽ സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു. മെയ്സൻ കളരിക്കൻ, സുരേഷ് മുണ്ടമാണി, എന്നിവർ സംസാരിച്ചു. മോട്ടിവേഷൺ സ്പീക്കറും ജെസിഐ പ്രസിഡന്റുമായ ലിബിൻ വർഗീസ് പാണത്തൂർ ക്ലാസ്സെടുത്തു, ചുള്ളിക്കര വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ പാട്ടുകൾ പാടി കുട്ടികളെ സന്തോഷിപ്പിച്ചു.