രാജപുരം : ഹോളിഫാമിലി ഹൈസ്കൂളിൽ Teens ക്ലബിൻ്റെ നേതൃത്വത്തിൽ കൗമാര ബോധവൽക്കരണക്ലാസ്സ് സംഘടിപ്പിച്ചു. വ്യക്തിത്വം രൂപപ്പെടുന്ന കാലഘട്ടമാണ് കൗമാരം. ഈ കാലഘട്ടത്തിലെ മാറ്റങ്ങളും, പ്രതിസന്ധികളും, പരിഹാര മാർഗങ്ങളെക്കുറിച്ചും എട്ടാം ക്ലാസ്സിലെ കുട്ടികൾക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ അഡോൾസെൻഡ് കൗൺസിലർ ശ്രീ. പ്രതീഷ് മോൻ ക്ലാസ്സ് നയിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ. സജി മാത്യു സ്വാഗതവും, Teensclub കൺവീനർ ശ്രീമതി ബിന്നി ടീച്ചർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.