രാജപുരം: നാടിന് ഉത്സവമായി അട്ടക്കണ്ടം മാർക്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം വിജയോത്സവം സംഘടിപ്പിച്ചു. അനുമോദന പരിപാടി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം പി.ദിലീപ് കുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ദാമോദരൻ കൊടക്കൽ, മുൻ മെമ്പർ മധുകോളിയാർ തുടങ്ങിയവർ സംസാരിച്ചു.
കേരള പി എസ് സി എട്ടോളം റാങ്കുകളിൽ ഇടം നേടി നിലവിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന പി.ജ്യോതി, കേരള പി എസ് സി എൽപിഎസ് എ നിതീഷ് മാഷ്, രാകേഷ് മാഷ്, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ജോലിയിൽ പ്രവേശിച്ച ആർ.മഹേഷ് തുടങ്ങിയവർ, 49 എസ്എസ്എൽസി, പ്ലസ് ടു’, എൽ എസ് എസ് വിജയികളെയും പരിപാടിയിൽ അനുമോദിച്ചു.
വായനശാല പ്രസിഡന്റ് സി.വി.സേതുനാഥ് അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറിയും കോടോം വേളൂർ ഗപഞ്ചായത്ത് അംഗവുമായ എം.വി.ജഗന്നാഥ് സ്വാഗതവും ലൈബ്രേറിയൻ കെ.വി.ദീപ നന്ദിയും പറഞ്ഞു.