കളഞ്ഞു കിട്ടിയ സ്വർണം ഉടമസ്ഥന് തിരിച്ചേൽപ്പിച്ച് ലോട്ടറി വിൽപ്പനക്കാരൻ

രാജപുരം: കോളിച്ചാൽ – പ്രാന്തർ കാവ് റോഡിൽ ഇന്നലെ വൈകുന്നേരം ബൈക്ക് യാത്രയ്ക്കിടെ നഷ്ടപ്പെട്ട പണം ഉടമ ബളാംതോട്ടെ സരിന് കൈമാറി. പ്രാന്തർകാവിലുള്ള സുശീലൻ നായർ (സുനിൽ) ആണ് റോഡിൽ നിന്ന് ലഭിച്ച 6320 രൂപ പ്രദേശവാസിയായ രാജു മണ്ണംപ്ലാക്കലിനെ ഏൽപ്പിക്കുകയും അദ്ദേഹം വിവരം അറിയിക്കുകയുമായിരുന്നു. നിർമ്മാണ തൊഴിലാളിയായിരുന്ന സുനിൽ അസുഖ ബാധിതനായതിനെ തുടർന്ന് ചികിത്സയ്ക്ക് ശേഷം ലോട്ടറി വില്പന നടത്തിയാണ് ജീവിച്ചു വരുന്നത്. സുനിലിന്റെ സത്യസന്ധതയെ പനത്തടി പഞ്ചായത്ത് അഭിനന്ദിച്ചു.

Leave a Reply