രാജപുരം : കനത്ത മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ മരം വീണ് വീട് തകർന്നു. കോടോം ബേളൂർ പഞ്ചായത്തിലെ തേറങ്കല്ലിലെ ചീരുവിൻ്റെ വീടാണ് തകർന്നത്. രാജപുരം, ബളാന്തോട് ഇലക്ട്രിക്കൽ സെക്ഷനുകൾക്ക് കീഴിൽ കാറ്റിൽ മരം വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു, വൈദ്യുതി വിതരണം മുടങ്ങി. ഇരിയ മുട്ടിച്ചരലിൽ റോഡിൽ മരം വീണ് ഗതാഗതം മുടങ്ങി. ചക്കിട്ടടുക്കം -നരയർ ട്രാൻസ്ഫോർമറിന്റെ കീഴിൽ 4 പോസ്റ്റിൽ 3 ഫേസ് കമ്പി പൊട്ടിവീണിട്ടുണ്ട്.