ലോക നൈപുണ്യവികസന ദിനം: ആഭരണ നിർമ്മാണ പരിശീലനം നടത്തി.

രാജപുരം: ലോക യൂത്ത് സ്കിൽ ഡേയുടെ ഭാഗമായി വനിതകൾക്ക് ഫാൻസി ആഭരണ നിർമ്മാണത്തിൽ പരിശീലനം നൽകി. ഐക്യരാഷ്ട്ര പൊതുസഭ തൊഴിൽ, മാന്യമായ ജോലി, സംരഭകത്വം എന്നിവയ്ക്കായി സാങ്കേതികയും തൊഴിൽ പരവുമായ കഴിവുകൾ നേടിയെടുക്കൽ, ലിംഗപരമായ അസമത്വം ഇല്ലാതാക്കുകയും ദുർബലർക്ക് പ്രവേശനം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് 2015 മുതൽ ജൂലൈ 15 ന് ലോക നൈപുണ്യവികസന ദിനമായി ആചരിച്ചു വരുന്നത്.
  “സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള യുവത്വ നൈപുണ്യങ്ങൾ” എന്നതായിരുന്നു ഈ വർഷത്തെ സന്ദേശം. നബാർഡിൻ്റെ സമഗ്ര ആദിവാസി വികസന പദ്ധതിയുടെ ഭാഗമായി സെൻ്റർ ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (സി.ആർഡി) കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കി വരുന്ന പദ്ധതി പ്രവർത്തനത്തിൻ്റെ ഭാഗമായാണ് ഗോത്രബന്ധു വികസന സമിതി പരിശീലനം നൽകിയത്. തായന്നൂർ കൂളിമാവിൽ സംഘടിപ്പിച്ച പരിശീലനത്തിൽ വിവിധ ഗോത്രബന്ധു ഗ്രാമ ആസൂത്രണ സമിതിയിൽ നിന്നുള്ള വനിതകൾ പങ്കെടുത്തു. ഗ്രീഷ്മ കൂളിമാവ് അധ്യക്ഷയായി. കണ്ണൂർ അലങ്കാർ സംരംഭകരായ തനുജ, ഷൈജ എന്നിവർ പരിശീലനം നൽകി. വി.പി.വിമല, പി.അജിത എന്നിവർ സംസാരിച്ചു. എസ്.ഇന്ദു സ്വാഗതവും രമ്യ പനയാർക്കുന്ന് നന്ദിയും പറഞ്ഞു

Leave a Reply