ബളാംതോട് ക്ഷീര സംഘത്തിൽ ക്ഷീര കർഷക സമ്പർക്ക പരിപാടി നടത്തി.

രാജപുരം : പരപ്പ ക്ഷീര വികസന സർവീസ് യൂണിറ്റിന്റെയും ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ബളാംതോട് ക്ഷീര സംഘത്തിൽ ക്ഷീര കർഷക സമ്പർക്ക പരിപാടി നടത്തി.
പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന പ്രസാദ് പരിപാടി ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലത അരവിന്ദ് അധ്യക്ഷത വഹിച്ചു.
ക്ഷീര വികസന വകുപ്പിന്റെ വിവിധ പദ്ധതികളെ കുറിച്ച് പരപ്പ ക്ഷീര വികസന ഓഫീസർ പി.വി.മനോജ് കുമാർ., മിൽമ മലബാർ മേഖലാ യൂണിയന്റെ വിവിധ പദ്ധതികളെ കുറിച്ച് മിൽമ ഡിസ്ട്രിക്ട് ഓഫീസ് ഹെഡ് വി.ഷാജി, പ്രധാന മന്ത്രിയുടെ തൊഴിൽദായക പദ്ധതികളെ കുറിച്ച് ഖാദി ബോർഡ് ജില്ലാ പ്രൊജക്ട് ഓഫീസർ പി.സുബാഷ്, കേരളാ ബാങ്കിന്റെ വിവിധ വായ്പ പദ്ധതികളെ കുറിച്ച് കേരള ബാങ്ക് സീനിയർ മാനേജർ എം.പ്രവീൺ കുമാർ, ശുദ്ധമായ പാൽ ഉൽപാദനത്തെ കുറിച്ച് പരപ്പ ഡയറി ഫാം ഇൻസ്ട്രക്ടർ എബിൻ ജോർജ്., ക്ഷീര മേഖലയിൽ ദേശീയ തൊഴിലുറപ്പു പദ്ധതിയെ കുറിച്ച് പനത്തടി പഞ്ചായത്ത് തൊഴിലുറപ്പു പദ്ധതി അസിസ്റ്റന്റ് എൻജിനീയർ വി.വി.ആതിര എന്നിവർ ക്ലാസെടുത്തു. വില്ലേജ് ഇൻഡസ്ട്രിയൽ ഓഫീസർ ടി.വി.വിനോദ്, കേരള ബാങ്ക് പാണത്തൂർ മാനേജർ സി.സി.ബെന്നി,  എന്നിവർ സംസാരിച്ചു. ബളാംതോട് ക്ഷീര സംഘം പ്രസിഡന്റ് കെ.എൻ.വിജയകുമാർ നായർ സ്വാഗതവും , സെക്രട്ടറി സി.എസ്.പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.

Leave a Reply