രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉന്നതി പരിശീലനം നടത്തി. ബ്ലോക്ക് പരിധി യിലെ പഞ്ചായത്തുകളിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം നൂറ് തൊഴിൽ ദിനം പൂർത്തീകരിച്ച കുടുംബങ്ങളിലെ 18നും 45നും ഇടയിൽ പ്രായമുള്ള അംഗങ്ങൾക്ക് വിദഗ്ധ തൊഴിൽ പരിശീലനവും പ്ലേസ്മെന്റും നൽകുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് ഒറിയെന്റെഷൻ ട്രെയിനിങ് സംഘടിപ്പിച്ചത് . പരിശീലനം നൽകുന്ന വിവിധ ട്രേഡുകളെക്കുറിച്ചും സംരംഭങ്ങളെ കുറിച്ചും ക്ലാസുകൾ നൽകി. ആർ -സെറ്റി, ഡിഡിയൂജികെ വൈ , കുടുംബശ്രീ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ദർ ക്ലാസുകൾ എടുത്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി പരിശീലനം ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം.ചാക്കോ സ്വാഗതവും ജോയിന്റ് ബിഡിഒ കെ.ജി.ബിജുകുമാർ നന്ദിയും പറഞ്ഞു.