താള ലയ മേളങ്ങളോടെ മാലക്കല്ല് സ്കൂളിൽ വിദ്യാരംഗത്തിന് ആരംഭം.
രാജപുരം : മാലക്കല്ല് സെൻ്റ് മേരീസ് എയുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഔദ്യോഗികമായ ഉദ്ഘാടനം വൈവിധ്യങ്ങളായ പരിപാടികളോടെ സംഘടിപ്പിച്ചു. സ്കൂൾ അസിസ്റ്റൻ്റ് മാനേജർ ഫാദർ ജോബിഷ് തടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങ്
പ്രശസ്ത നാടൻപാട്ട് കലാകാരനും കോമഡി സ്റ്റാർസിലൂടെ പ്രശസ്തനുമായ ഗോപാൽജി ബന്തടുക്ക ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ എം.എ.സജി, പിടിഎ പ്രസിഡൻ്റ് എ. സി.സജി , മദർ പിടിഎ പ്രസിഡൻ്റ് ഷൈനി ടോമി, സ്കൂൾ ലീഡർ അൽന സോണിഷ്, വിദ്യാരംഗം കൺവീനർമാരായ ജിമ്മി ജോർജ്, സിസ്റ്റർ റോസ്‌ലിറ്റ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ഗോപാൽജി നയിച്ച സംഗീത വിരുന്നും അരങ്ങേറി.