യൂത്ത് കോൺഗ്രസ് കമ്മിറ്റി മാലക്കല്ല് പോസ്റ്റ് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.

യൂത്ത് കോൺഗ്രസ് കമ്മിറ്റി മാലക്കല്ല് പോസ്റ്റ് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.

രാജപുരം : കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കള്ളാർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാലക്കല്ല് പോസ്റ്റ് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തുകയും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കേരളത്തിന്റെ  ഭൂപടം അയച്ചു കൊടുക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ ഉദ്ഘാടനം ചെയ്തു.
കള്ളാർ മണ്ഡലം പ്രസിഡന്റ് സി.മണികണ്ഠൻ അധ്യക്ഷതവഹിച്ചു.
കോൺഗ്രസ്‌ കള്ളാർ മണ്ഡലം പ്രസിഡന്റ് എം.എം.സൈമ്മൺ , യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി മാരായ വിനോദ് കപ്പിത്താൻ, ശ്രീനാഥ്‌ ബെദിയടുക്ക, മാർട്ടിൻ എബ്രഹാം, നിയോജകമണ്ഡലം ഭാരവാഹി ജയരാജ്‌ എബ്രഹാം, മണ്ഡലം ഭാരവാഹികളായ സബിത രവി, ബിജിത്ത് അരയാർ പള്ളം , റാഷിദ് ചുള്ളിക്കര, സതീഷ് ആടകം  എന്നിവർ നേതൃത്വം നൽകി

Leave a Reply