രാജപുരം:ചുള്ളിക്കര സെൻമേരിസ് ദേവാലയത്തിൽ, കെ സി സി, കെ.സി.ഡബ്ലിയു. എ ഭക്തസംഘടനകളുടെ സംയുക്ത നേതൃത്വത്തിൽ ഗ്രാൻഡ് പാരൻസ് ഡേ ആഘോഷിച്ചു. 80 വയസ്സിന് മുകളിൽ പ്രായമുള്ളവരും പള്ളിയിൽ വരാൻ സാധിക്കാത്തവരുമായ മാതാപിതാക്കന്മാരെ വികാരിയച്ചന്റെയും സംഘടനാ പ്രതിനിധികളുടെയും നേതൃത്വത്തിൽ അവരുടെ ഭവനങ്ങളിൽ പോയി ആദരിച്ചു. പ്രായഭേദമെന്യേ എല്ലാ ഗ്രാൻഡ് പാരന്റ്സിനുമായി ഇന്ന്(27.07.2024) 2.30ന് ബഹുമാനപ്പെട്ട ഇടവക വികാരി റോജി മുകളേൽ അച്ഛൻ വിശുദ്ധ ബലിയർപ്പിച്ചു. തുടർന്ന് അവർക്കായി സംഘടിപ്പിച്ച മീറ്റിങ്ങിൽ കെ സി സി പ്രസിഡന്റ് ബേബി ഒഴുങ്ങാലില്‍ സ്വാഗതവും, ഇടവക വികാരി അനുഗ്രഹപ്രഭാഷണവും നടത്തി. മാതാപിതാക്കന്മാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. 80 വയസ്സിന് മുകളിലുള്ളവരെ ഷാൾ അണിയിച്ച് ആദരിക്കുകയും, ബാക്കിയുള്ളവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. കെ സി ഡബ്ലിയു. എ പ്രസിഡന്റ് ബിജി കോച്ചേരിയിൽ എല്ലാവർക്കും നന്ദി പറഞ്ഞു.