രാജപുരം :ഹോളിഫാമിലി ഹൈസ്കൂളിൽ സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് ദീപശിഖാ പ്രയാണവും, കാർഗിൽ അനുസ്മരണവും നടത്തി. പി.ടി.എ പ്രസിഡൻ്റ് പ്രഭാകരൻ . കെ. എ യുടെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ സജി മാത്യു സ്വാഗതവും, ജോണി കുടുന്തനാം കുഴിയിൽ കാർഗിൽ യുദ്ധാനുഭവം പങ്കുവയ്ക്കുകയും , വാർഡ് മെമ്പർ വനജ ഐത്തു ആശംസ നേരുകയും ദീപശിഖ തെളിയിക്കുകയും ചെയ്തു. കുട്ടികളുടെ വിവിധപരിപാടികളോടൊപ്പം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഒളിമ്പിക്സ് സന്ദേശം അറിയിക്കുകയും , ചടങ്ങിൽ സീനിയർ അസിസ്റ്റൻ്റ് സോണി ജോസഫ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.