തണൽ 2K24 ” സുജി പുല്ലുകാട്ട് ഉദ്ഘാടനം ചെയ്തു.

രാജപുരം:ഗ്രാൻഡ് പാരൻസ് ഡേ സെലിബ്രേഷനും വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും രാജപുരം ഹോളി ഫാമിലി സൺഡേ സ്കൂളിന്റെയും ചെറുപുഷ്പ മിഷൻ ലീഗിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുകയുണ്ടായി. തണൽ2k24 എന്ന് പേരിട്ട നടത്തിയ ഈ പ്രോഗ്രാം ചെറുപുഷ്പ മിഷൻ ലീഗിൻറെ ദേശീയ പ്രസിഡൻറ് ശ്രീ സുജി പുല്ലുകാട്ട് സാർ ഉദ്ഘാടനം ചെയ്തു. ഗ്രാൻഡ് പാരൻസിനെ ആദരിക്കൽ, അൽഫോൻസാ ക്വിസ്, ഗ്രീറ്റിംഗ് കാർഡ് മേക്കിങ് കോമ്പറ്റീഷൻ, സെൽഫി വിത്ത് ഗ്രാൻഡ് പേരൻസ്. മിനി എക്സിബിഷൻ, വൈസ് ഡയറക്ടറിനെ ആദരിക്കൽ എന്നിവയെല്ലാം തണൽ2k24 ന് മാറ്റുകൂട്ടി. റവ. ഫാ. ജോസഫ് അരീച്ചിറ, തോമസ് പാറയിൽ, സാനിയ ജയ്മോൻ, സി. തെരേസ SVM, ജിജി കിഴക്കേ പുറത്ത് എന്നിവർ സംസാരിച്ചു.

Leave a Reply