പ്രവർത്തനവർഷ ഉദ്ഘാടനവും വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും

രാജപുരം:ചെറുപുഷ്പ മിഷൻ ലീഗ് രാജപുരം മേഖലയുടെ 2024 25 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷവും രാജപുരത്ത് വച്ച് നടത്തപ്പെട്ടു. ചെറുപുഷ്പ മിഷൻ ലീഗ് നാഷണൽ പ്രസിഡൻറ് ശ്രീ സുജി പുല്ലുകാട്ട് സാർ ഉദ്ഘാടനം നിർവഹിച്ചു. അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് അൽഫോ 2k24 എന്ന പേരിൽ ഒരു ഫാൻസി ഡ്രസ്സ് കോമ്പറ്റീഷനും നടത്തി. ഐബിൻ ജോർജ് കിഴക്കേക്കര, റവ. ഫാ. ജോസഫ് അരീച്ചിറ, റവ.ഫാ. ഷിജോ കുഴുപ്പള്ളിൽ, ബിനീത് വിൽസൺ, സോനു ചാക്കോ എന്നിവർ സംസാരിച്ചു. ജസീക്കാ ജോസ്, സി. തെരേസ എസ് വി എം, സി. അതുല്യ എസ് ജെ സി, സോനു ചെട്ടിക്കത്തോട്ടത്തിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply