കാലവർഷക്കെടുതിയിൽ മാറ്റി പാർപ്പിച്ച കമ്മാടി പത്ത് കുടിയിലെ കുടുംബങ്ങൾക്ക് പനത്തടി സർവീസ് സഹകര ബാങ്ക് ഭക്ഷ്യസാധനങ്ങൾ നൽകി .

രാജപുരം: കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഭീക്ഷണിയിൽ തങ്ങളുടെ ഭവനങ്ങളിൽ നിന്ന് മാറി താമസിക്കുന്ന കമ്മാടി പത്ത് കുടിയിലെ കുടുംബങ്ങൾക്ക് പനത്തടി സർവീസ് സഹകരണ ബാങ്ക് ഭക്ഷ്യസാധനങ്ങൾ നൽകി. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് മണ്ണിടിച്ചിൽ ഭയന്ന് പത്തുകുടിയിലെ 8 കുടുംബങ്ങൾ തങ്ങളുടെ ബന്ധുവീടുകളിലേക്കും മറ്റും താമസം മാറിയത്. തുടർന്ന് സ്ഥലത്തെത്തിയ പഞ്ചായത്ത് അധികൃതരും, റവന്യൂ അധികാരികളും ഇവരുടെ ആഗ്രഹ പ്രകാരം ബന്ധുവീടുകളിൽ തന്നെ കഴിയാൻ അനുവദിക്കുകയായിരുന്നു. പനഞ്ഞടി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അഡ്വ:ഷാലു മാത്യൂ, ഒക്ളാവ് കൃഷ്ണൻ, ബാങ്ക് സെക്രട്ടറി ദിപുദാസ്, പാണത്തൂർ ബ്രാഞ്ച് മാനേജർ സതീഷ് കുമാർ എന്നിവരാണ് കമ്മാടി പത്തു കുടിയിലെത്തി ഭക്ഷണവസ്തുക്കൾ നൽകിയത്.

Leave a Reply