രാജപുരം : ശക്തമായ കാലവർഷത്തിൽ വെളും കുത്തിയൊഴുകി തകർന്ന റോഡ് റാണിപുരം വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഭാഗികമായി ഗതാഗതയോഗ്യമാക്കി. പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തെ റോഡ് തകർന്ന് കാൽകട യാത്ര പോലും ദുഷ്കരമായ സാഹചര്യത്തിലാണ് സമിതിയുടെ നേതൃത്വത്തിൽ ശ്രമദാനം നടത്തിയത്. റാണിപുരം വനസം രക്ഷണ സമിതി പ്രസിഡൻ്റ് എസ്.മധുസൂദനൻ, ട്രഷറർ എം.കെ.സുരേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആർ കെ രാഹുൽ, വിഷ്ണു കൃഷ്ണൻ, വന സംരക്ഷണ സമിതി എക്സിക്യൂട്ടിവ് മെമ്പർ ടിറ്റോ വരകുകാലായിൽ , വാച്ചർ എ.വേണുഗോപാലൻ, എം.കെ.ബാലകൃഷ്ണൻ, എ.ശശിധരൻ എന്നിവർ നേതൃത്വം നൽകി.