രാജപുരം ഹോളി ഫാമിലി എ.എൽ. പി സ്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു.

രാജപുരം: ഹോളി ഫാമിലി എ.എൽ. പി സ്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു.സഡാക്കോ കൊക്കുകൾ നിർമിച്ചും യുദ്ധവിരുദ്ധ പോസ്റ്ററുകൾ ഉണ്ടാക്കിയും കുട്ടികൾ യുദ്ധവിരുദ്ധ ദിനം ആചരിച്ചു. യുദ്ധവിരുദ്ധ ചിന്തകൾ കുഞ്ഞു മനസ്സുകളിൽ പതിയും വിധം ജസീക്ക ടീച്ചർ സന്ദേശം നൽകി. പ്രധാനാധ്യാപകൻ എബ്രാഹംകെ.ഒ, ഷൈബി എബ്രാഹം, സോണി കുര്യൻ, ശ്രുതി ബേബി, ഷീജ ജോസ്, ഡോൺസി ജോജോ, അനില തോമസ് എന്നിവർ നേതൃത്വം നൽകി.

Leave a Reply