രാജപുരം: കോടോത്ത് ഡോ. അംബേദ്കർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി ആയുഷി ബി കൃഷ്ണ പിറന്നാൾ ആഘോഷങ്ങൾക്ക് വേണ്ടി സ്വരൂക്കൂട്ടി വച്ച ചെറിയ തുക വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി, സ്കൂളിനും നാടിനും മാതൃകയായി.ഉദയപുരം ബാലകൃഷ്ണൻ -ശ്യാമള ദമ്പതികളുടെ മകളാണ് ആയുഷി ബി കൃഷ്ണ.കുട്ടിയിൽ നിന്നും തുക ഹെഡ്മാസ്റ്റർ കെ.അശോകൻ ഏറ്റു വാങ്ങി. സീനിയർ അസിസ്റ്റന്റ് പി.ജി.പ്രശാന്ത് , സ്റ്റാഫ് സെക്രട്ടറി പ്രസീജ , കായികധ്യാപകൻ കെ.ജാനാർദ്ദനൻ , അധ്യാപകരായ , സുമേഷ്, അമൽ, സിന്ധുകല, നിധീഷ്, രശ്മി, രേഷ്മ, ഹരിപ്രിയ, പ്രീതി, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.