മാലക്കല്ല്: യുദ്ധഭീതിയിൽ നിൽക്കുന്ന ലോകരാജ്യങ്ങൾക്കും ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ ദുരന്ത വ്യാപ്തിയിൽ കഴിയുന്ന മനസുകൾക്കും ശാന്തി ലഭിക്കുവാൻ മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂളിൻ്റെ നേതൃത്വത്തിൽ സമൂഹത്തിലെ നാനാതുറയിലെ ആളുകളുടെ സഹകരണത്തോടെ ഹിരോഷിമ ദിനം ആചരിച്ചു. ഇതോടനുബന്ധിച്ചു നടന്ന യോഗത്തിൽ സ്കൂൾ അസിസ്റ്റൻ്റ് മാനേജർ ഫാദർ ജോബിഷ് തടത്തിൽ അധ്യക്ഷത വഹിച്ചു. കള്ളാർ ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി മിനി ഫിലിപ്പ് ശാന്തിദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ഷൈനി ടോമി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് അഷറഫ് കെ, ജോണി ടി വി , പൂർവ്വ വിദ്യാർത്ഥി പ്രതിനിധി സോജോ ആലക്കപ്പടവിൽ , ചുമട്ടുതൊഴിലാളി പ്രതിനിധി ബാബു പറക്കയം, ഓട്ടോ ടാക്സി യൂണിയൻ പ്രതിനിധി ഷാജി പേരുക്കരോട്ട്, ബാബു വെട്ടിക്കാട്ടിൽ എന്നിവർ ശാന്തി ദീപം തെളിയിച്ച് ആശംസകൾ അർപ്പിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ സജി എം എ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ബിജു പി ജോസ് നന്ദിയും പറഞ്ഞു. സിസ്റ്റർ അഞ്ജിത എസ് ജെ സി, സിസ്റ്റർ റോസ്‌ലിറ്റ് എസ് വി എം, മോൾസി തോമസ്, സ്വപ്ന ജോൺ, ജെയ്‌സി ജോസ്, ജിമ്മി ജോർജ്, ബിനീത് വിൽസൺ എന്നിവർ നേതൃത്വം നൽകി. തുടർന്ന് സമാധാനത്തിന്റെ സന്ദേശം നൽകുന്ന ശാന്തിവൃക്ഷം, ചുമർ പത്രിക, ക്വിസ്, സുഡോക്കു കൊക്ക് നിർമ്മാണം പോസ്റ്റർ രചന തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങളും നടന്നു.