രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റ് വ്യാപാരദിനവും വയനാട് ദുരിതാശ്വാസ നിധിയിലേക്ക് തുകയും കൈമാറി.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി രാജപുരം യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാര ദിനം ആഘോഷിച്ചു വ്യാപാര ഭവനിൽ യൂണിറ്റ് പ്രസിഡണ്ട് എൻ.മധു പതാക ഉയർത്തി തുടർന്ന് നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡൻറ് എൻ.മധുവിന്റെ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ.ജെ.സജി യോഗം ഉദ്ഘാടനം ചെയ്തു. വയനാട് ദുരിതാശ്വാസനിധിയിലേക്കുള്ള യൂണിറ്റിന്റെ തുക ജില്ലാ സെക്രട്ടറിക്ക് കൈമാറി. വനിതാ വിംഗ് പ്രസിഡണ്ട് രാജി സുനിൽ,
യൂണിറ്റ് വൈസ് പ്രസിഡൻറ് ജയിൻ.പി. വർഗീസ് , ജോബി തോമസ്, ജോയിൻ സെക്രട്ടറിമാരായ മധുകുമാർ, പി.ടി.രാജീവൻ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി എം.എം. സൈമൺ സ്വാഗതവും ട്രഷറർ കെ.സുധാകരൻ നന്ദിയും പറഞ്ഞു. വ്യാപാര ദിനത്തോടനുബന്ധിച്ച് ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ മെമ്പർമാർക്കും പച്ചക്കറി വിത്ത് വിതരണം ചെയ്തു