രാജപുരം: യൂത്ത് കോൺഗ്രസ് സ്ഥാപകദിനത്തിൽ ഇടക്കടവ് 88-ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തി. കള്ളാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.ഗോപി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിനോദ് കപ്പിത്താൻ, അസംബ്ലി ജനറൽ സെക്രട്ടറി ബി.അജിത് കുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് എം.അശ്വിൻ, ജനറൽ സെക്രട്ടറിമാരായ എം.വിനോദ് , വി.അനീഷ്, പി.പി.തോമസ്, കെ.എൻ. രമേശ്, എൻ.കെ.സുരേഷ്, വി.ഗോപി തുടങ്ങിയവർ നേതൃത്വം നൽകി.