
രാജപുരം: കള്ളാർ പഞ്ചായത്ത് മാതൃക കുടുംബശ്രീ സിഡിഎസ് സ്വാതന്ത്രദിനത്തോടനുബന്ധിച്ച് യു പി വിഭാഗം ബാലസഭ കുട്ടികൾക്കായ് ക്വിസ് മത്സരം, എന്റെ സങ്കല്പത്തിലെ ഇന്ത്യ എന്ന വിഷയത്തെകുറിച്ചുള്ള പ്രസംഗ മത്സരം, സ്വാതന്ത്രസമര സേനാനികൾ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രച്ഛന്ന വേഷമത്സരം എന്നി സംഘടിപ്പിച്ചു. വിജയികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ സമ്മാനങ്ങൾ വിതരണം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ കെ.കമലാക്ഷി അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, മെമ്പർ സെക്രട്ടറി കെ.രവീന്ദ്രൻ, കുടുംബശ്രീ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു