രാജപുരം: ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ കാസർകോട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച സയൻസ് ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.സീത അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ.മനോജ് കുമാർ സ്വാഗതം പറഞ്ഞു.
പുല്ലൂർ പെരിയ പഞ്ചായത്ത് മെമ്പർ പി.രജനി, മുൻ പ്രധാനധ്യാപിക ഷോളി എം.സെബാസ്റ്റ്യൻ, പിടിഎ പ്രസിഡൻ്റ് ഗംഗാധരൻ ഓട്ടപ്പടവ്, മദർ പി ടി എ പ്രസിഡൻ്റ് പി.ശൈലജ, എസ്.എം.സി ചെയർമാൻ കെ.വി.ഗോപകുമാർ , വികസന സമിതി ചെയർമാൻ കുഞ്ഞിരാമൻ അയ്യങ്കാവ്, സീനിയർ അസിസ്റ്റൻ്റ് എ.വിനീത , സെക്രട്ടറി എ.വി.ജയ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ രാജേഷ് കുമാർ നന്ദി പറഞ്ഞു.