പനത്തടി -റാണിപുരം റോഡിൽ തുടർച്ചയായി വാഹന അപകടങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽ ബോധവൽക്കരണം സംഘടിപ്പിച്ചു.

രാജപുരം: പനത്തടി റാണിപുരം റോഡിൽ തുടർച്ചയായി വാഹന അപകടങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽ വനം വകുപ്പിൻ്റെയും റാണിപുരം വന സംരഷണ സമിതിയുടെയും നേതൃത്വത്തിൽ പനത്തടി ടൗണിൽ സഞ്ചരികൾക്കായി ബോധവല്കരണ പരിപാടി സംഘടിപ്പിച്ചു. മുൻ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.രാജൻ ഉദ്ഘാടനം ചെയ്തു. വന സംരക്ഷണ സമിതി പ്രസിഡൻ്റ് എസ്.മധുസൂദനൻ അധ്യക്ഷത വഹിച്ചു. ബളാം തോട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പിടിഎ പ്രസിഡൻ്റ് കെ.എൻ.വേണു, വനസംരക്ഷണ സമിതി ട്രഷറർ എം.കെ സുരേഷ് , കമ്മിറ്റിയംഗങ്ങളായ എൻ.മോഹനൻ, ടിറ്റോ വരകുകാലായിൽ , ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആർ.കെ.രാഹുൽ, ഡി.വിമൽരാജ്, വിഷ്ണു കൃഷ്ണൻ, ജി.എസ്.പ്രവീൺ കുമാർ, വി.വിനീത്, ഓട്ടോ തൊഴിലാളി പ്രതിനിധി എ.സതീഷ്കുമാർ എന്നിവർ നേതൃത്വം നൽകി.

Leave a Reply