രാജപുരം : അയ്യങ്കാവ് ഉഷസ് വായന ശാലയിൽ സ്വാതന്ത്ര്യസമര സ്മരണ ക്വിസ് മത്സരവും ഫുൾ എ പ്ലസ് നേടിയ എസ് എസ്എൽസി, പ്ലസ്ടു കുട്ടികൾക്കുള്ള അനുമോദവും, മെമെന്റോ വിതരണവും നടന്നു.
കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ബി.രത്നാകരൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് മുഖ്യാഥിതിയായി.
സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി നടത്തിയ ക്വിസ് മത്സരങ്ങൾക്ക് രാജേഷ് മാസ്റ്റർ കരിന്ത്രംകല്ല് നേതൃത്വം നൽകി.
വായന ശാല സെക്രട്ടറി സി.ജിഷാദ് സ്വാഗതവും ജോയിന്റ് സെക്രട്ടറി എ.ഹമീദ് നന്ദിയും പറഞ്ഞു.
വായന ശാല രക്ഷാധികാരി കെ.കുഞ്ഞികൃഷ്ണൻ നായർ, വൈസ് പ്രസിഡന്റ് എ.കെ മാധവൻ, ഉഷസ് സ്വയം സഹായ സംഘം പ്രസിഡന്റ് കെ.കുമാരൻ, കിസാൻ സ്വയം സഹായ സംഘം പ്രസിഡന്റ് ജോസ് തട്ടാം പറമ്പിൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വയനാട് ദുരന്തബാധിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10100രൂപ കൈമാറി.