രാജപുരം: സംസ്ഥാന ഭരണം മാഫിയക്ക് വിട്ടുകൊടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കിയെയും സമരത്തിൽ പങ്കെടുത്ത പ്രവർത്തകരെയും പോലീസ് അതി ക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് കള്ളാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
പ്രതിഷേധ മാർച്ച് നടത്തി. കള്ളാർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.എം.സൈമൺ, കള്ളാർ
പഞ്ചായത്ത് പ്രസിഡണ്ട്
ടി കെ.നാരായണൻ,
മൈനോറിട്ടി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബി.അബ്ദുള്ള, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വിനോദ് കപ്പിത്താൻ, കള്ളാർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻ്റുമാരായ
കെ.ഗോപി, ഒ.ടി.ചാക്കോ, ബ്ലോക്ക് സെക്രട്ടറി സജി പ്ലാച്ചേരി, മണ്ഡലം സെക്രട്ടറി രാജേഷ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അജിത് കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ സാജി , സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ഗീത ‘ മണ്ഡലം സെക്രട്ടറിവിൽസൺ, കുഞ്ഞമ്പു അഞ്ചാല , ഗോപാലൻ പറക്കയം, പഞ്ചായത്ത് മെമ്പർമാരായ ലീല ഗംഗാധരൻ, സബിത, വനജ ഐത്തു എന്നിവർ നേതൃത്വം നൽകി.