
രാജപുരം : പനത്തടി താനത്തിങ്കാൽ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് 2025 മാർച്ച് 21, 22, 23 തീയതികളിൽ നടക്കുന്ന തെയ്യം കെട്ട് മഹോത്സവത്തിന് ആഘോഷ കമ്മിറ്റി രൂപീകരിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ബാത്തൂർ കഴകം പ്രസിഡൻ്റ് ഇ.കെ.ഷാജി അധ്യക്ഷത വഹിച്ചു. ഉത്തര മലബാർ തീയ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡൻ്റ് രാജൻ പെരിയ മുഖ്യപ്രഭാഷണം നടത്തി. പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ്, കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണൻ, കരിക്കെ പഞ്ചായത്ത് പ്രസിഡണ്ട് എൻ.ബാലചന്ദ്രൻ നായർ, പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എം.കുര്യാക്കോസ്, പഞ്ചായത്തംഗങ്ങളായ കെ.കെ.വേണുഗോപാൽ, കെ.ജെ.ജയിംസ്, ഉത്തര മലബാർ തീയ സമുദായ ക്ഷേത്ര സംരക്ഷണ സമിതി ജനറൽ സെക്രട്ടറി നാരായണൻ കൊളത്തൂർ, എം.ബലരാമൻ നമ്പ്യാർ, ടി.മാലിങ്കൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: കരിക്കെ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ബാലചന്ദ്രൻ നായർ (ചെയർമാൻ), ഇ.കെ.ഷാജി (വർക്കിങ് ചെയർമാൻ), കൂക്കൾ ബാലകൃഷ്ണൻ (ജനറൽ കൺവീനർ), മനോജ് പുല്ലുമല (ട്രഷറർ). തെയ്യം കെട്ടിൻ്റെ ഭാഗമായി 2025 ഫെബ്രുവരി 2ന് കൂവം അളക്കൽ, മാർച്ച് 21ന് കലവറ നിറയ്ക്കൽ എന്നീ ചടങ്ങുകൾ നടക്കും.