അയറോട്ട് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

രാജപുരം: അയറോട്ട് ഗുവേര വായനശാല വയോജനവേദിയുടേയും കോടോം ബേളൂർ പഞ്ചായത്ത് ഗവ.ഹോമിയോ ഡിസ്പെൻസറി എരുമക്കുളം, ആയുഷ് ഹെൽത്ത് ആൻ്റ് വെൽനസ്സ് സെൻ്ററിൻ്റെയും ആഭിമുഖ്യത്തിൽ ഗുവേര വായനശാലയിൽ ഹോമിയോ വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഹോമിയോ കൺസൾട്ടേഷൻ, സൗജന്യ രക്തപരിശോധന (ഷുഗർ, കൊളസ്ട്രോൾ, ഹീമോഗ്ലോബിൻ) ബ്ലഡ് പ്രഷർ പരിശോധന, സൗജന്യ മരുന്ന് വിതരണം എന്നീ സൗകര്യങ്ങൾ ക്യാമ്പിലുണ്ടായിരുന്നു. ക്യാമ്പ് കോടോം-ബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എസ്.ജയശ്രീ അധ്യക്ഷത വഹിച്ചു. അഞ്ചാം വാർഡ് മെമ്പർ ബിന്ദുകൃഷ്ണൻ, ഗുവേര വായനശാല സെക്രട്ടറി കെ.ഗണേശൻ, വയോജനവേദി കൺവീനർ സി.ഗണേശൻ എന്നിവർ സംസാരിച്ചു. ക്യാമ്പിൻ്റെ ഭാഗമായി യോഗ പരിശീലനവും ഉണ്ടായിരുന്നു.
മെഡിക്കൽ ഓഫീസർ ഡോ.ഷഫ്ന മൊയ്തു സ്വാഗതവും യോഗ ഇൻസ്ട്രക്ടർ പി.സുഭാഷ് നന്ദിയും പറഞ്ഞു.

Leave a Reply