രാജപുരം : ബളാന്തോട് ഗവ.ഹയർസെക്കൻ്ററി വിദ്യാലയത്തിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൻ്റെ ഐക്കൺ പദ്ധതിയായ കുട്ടിക്കൊരു വീട്, പണി പൂർത്തിയായി. താക്കോൽ കുട്ടിയേയും കുടുംബത്തേയും ഏൽപ്പിച്ചു . സ്കൂളിലെ ഓണാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് എം എൽ എ ചന്ദ്രശേഖരൻ പരിപാടി ഉദ്ഘാടനം ചെയ്ത് താക്കോൽ കൈമാറി. തുടർന്ന് പ്രാന്തർക്കാവിൽ പണി പൂർത്തിയായ വീട് സന്ദർശിച്ച് ഗൃഹപ്രവേശനം നടത്തി. പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പ്ലാറ്റിനം ജൂബിലി ചെയർമാൻ എം.വി.കൃഷ്ണൻ പദ്ധതി വിശദീകരിച്ചു. പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ് , പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ എം.പത്മകുമാരി, വാർഡ് മെമ്പർ കെ.കെ.വേണുഗോപാൽ, പിടി പ്രസിഡണ്ട് കെ.എൻ.വേണു, എം.സി.മാധവൻ, പ്രധാനാധ്യാപിക റിനിമോൾ, ബി.സി.ബാബു, വേണുഗോപാൽ, അഭിജിത്ത് കൃഷ്ണ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എ. ഗോവിന്ദൻ സ്വാഗതവും കുട്ടിക്കോരു വീട് കമ്മിറ്റി ചെയർമാൻ ജിഎസ് രാജീവ് നന്ദിയും പറഞ്ഞു. തുടർന്ന് വർണ്ണശബളമായ ഓണാഘോഷ പരിപാടികളും ഓണ സദ്യയും നടത്തി