ഒരള നിവാസികള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.

രാജപുരം: കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ പങ്കാളിത്ത ഗ്രാമമായ ഒരള നിവാസികള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം കളളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ എം.കൃഷ്ണകുമാര്‍ , സ്കൂള്‍ പി.ടി.എ വൈസ് പ്രസിഡന്റ് സി.കെ.ഉമ്മര്‍, എസ്‌.എം.സി ചെയര്‍മാന്‍ ബി.അബ്ദുളള, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എൽ.ശരണ്യ , ഷിനിത്ത് പാട്യം എന്നിവര്‍ സംസാരിച്ചു.

Leave a Reply