സിപിഎം കള്ളാര്‍ സൗത്ത് ബ്രാഞ്ച് സമ്മേളനം നടത്തി
രാജപുരം : സിപിഎം കള്ളാര്‍ സൗത്ത് ബ്രാഞ്ച് സമ്മേളനത്തിന് തുടക്കം. രാവിലെ 10 മണിക്ക് (കെ കുഞ്ഞിക്ക നഗര്‍) കള്ളാര്‍ ടൗണില്‍ പഴയകാല പാര്‍ട്ടി പ്രവര്ത്തകന് കെ.വി.നാരായണന് പതാക ഉയര്‍ത്തി. പനത്തടി ഏരിയ കമ്മിറ്റി അംഗം പി.തമ്പാന് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ.കൃഷ്ണന് സംസാരിച്ചു. പഴയകാല പാര്‍ട്ടി പ്രവര്‍ത്തകരെയും കാലടി യൂണിവേഴ്സിറ്റി എം എ ഹിന്ദിയില്‍ മൂന്നാം റാങ്ക് നേടിയ താര നിധിനെയും ആദരിച്ചു. ബ്രാഞ്ച് സെക്രട്ടറി വിനോദ് കള്ളാര്‍ സ്വാഗതം പറഞ്ഞു.