ഹോസ്ദുർഗ ഉപജില്ല കേരള സ്‌കൂൾ കലോത്സവം ഇത്തവണ മലയോരത്ത്.
സംഘാടക സമിതി രൂപീകരണം 24 ന് മാലക്കല്ല് സെൻ്റ് മേരീസ് സ്കൂളിൽ.
രാജപുരം : അറുപത്തി മൂന്നാമത് ഹോസ്ദുർഗ ഉപജില്ല കേരള സ്‌കൂൾ കലോത്സവത്തിന് മാലക്കല്ല് കള്ളാർസെൻ്റ് മേരീസ് എയുപി സ്കൂൾ, കള്ളാർ എ എൽ പി സ്കൂൾ എന്നിവ ആതിഥേയത്വം വഹിക്കും. സംഘാടക സമിതി രൂപീകരണം സെപ്‌തംബർ 24 ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ് 3.30ന് മാലക്കല്ല് സെൻ്റ് മേരീസ് എയുപി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഇ.ചന്ദശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.