രാജപുരം : അമേരിക്കയിലെ സ്റ്റാൻഫോഡ് സർവകലാശാലയും ലോകപ്രശസ്ത പബ്ലിഷർ എൽസിവിയറും സംയുക്തമായി എല്ലാവർഷവും പ്രസിദ്ധികരിക്കുന്ന “ ലോകത്തിലെ ഏറ്റവും മികച്ച 2 % ഗവേഷകർ / ശാസ്ത്രജർ പട്ടികയിൽ ഈ വർഷം (2024) സെന്റ് പയസ്സ് ടെൻത് കോളേജ് മൈക്രോബയോളജി അസിസ്റ്റന്റ് പ്രൊഫസർ ചെറുപനത്തടി സ്വദേശി ഡോ.സിനോഷ് സ്കറിയച്ചൻ ഇടം നേടി. 2022-23 വർഷത്തെ മികച്ച വെബ് ഓഫ് സയൻസ് (എസ് സി ഐ) -സ്കോപസ് ഗവേഷണ പ്രസിദ്ധീകരണങ്ങളും മികച്ച പേപ്പർ സൈറ്റേഷൻ റിപ്പോർട്ടും ആണ് ഈ റാങ്കിന്റെ മാനദണ്ഡം. ബയോമെഡിക്കൽ റിസർച്ചിൽ മൈക്രോബയോളജി- എൻവറോൻമെന്റൽ സയൻസ് വിഭാഗത്തിൽ ലോകത്തിലെ 4039 റാങ്ക് കരസ്തമാക്കിയാണ് അദ്ദേഹം ടോപ് 2 % ലിസ്റ്റിൽ ഇടം നേടിയത്. 2024 സെപ്റ്റംബർ 16 നു പബ്ലിഷ് ചെയ്ത ഈ ഡാറ്റാബേസ് എൽസിവിയർ-സ്കോപസ് വെബ്സൈറ്റിൽ ലഭ്യമാണ്. 2022 ൽ രാജ്യത്തെ മികച്ച മൈക്രോബയോളജി അധ്യാപകനായി തിരഞ്ഞെടുക്കപ്പെട്ട് ഇദ്ദേഹം ശ്രദ്ധ നേടിയിരുന്നു.