കള്ളാര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്ര നവീകരണ ബ്രഹ്മ കലശ മഹോത്സവത്തോടൊപ്പം ജൈവ കാര്‍ഷിക സംസ്‌കൃതിയുടെ പുനര്‍ജീവനം എന്ന സന്ദേശം

  • രാജപുരം: ഹരിത സൗഹൃദം ക്ഷേത്ര ജീവനും എന്ന ലക്ഷ്യത്തോടെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് വിളവുകള്‍ ഉത്പാദിപ്പിക്കുന്ന ഒരു ജൈവകാര്‍ഷിക സംസ്‌കൃതി തിരിച്ച് കൊണ്ടുവരുന്നതിനായി കള്ളാര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്ര നവീകരണ ബ്രഹ്മ കലശ മഹോത്സവത്തോടൊപ്പം ജൈവ കാര്‍ഷിക സംസ്‌കൃതിയുടെ പുനര്‍ജീവനം എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി 2019 ജനുവരി 13 മുതല്‍ 22 വരെ നടക്കുന്ന നവീകരണ ബ്രഹ്മകലശ മഹോത്സവത്തിന്റെ ഭാഗമായി വിവിധയിടങ്ങളിലായി അഞ്ചര ഏക്കര്‍ കൃഷിയിടങ്ങളില്‍ കൂട്ടുജൈവകൃഷിയും കൂടാതെ 2500 വീടുകളിലും ജൈവകൃഷി നടപ്പിലാക്കാനുള്ള ഒരു സംരംഭമാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം കള്ളാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ ജോസഫ് നിര്‍വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ നാരായണന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.ഗീത,എം.എം സൈമണ്‍, പഞ്ചായത്ത് അംഗം ഇ.കെ ഗോപാലന്‍,അസിസ്റ്റന്റ് കൃഷി ഡയറക്ടര്‍ ജി.എസ് സിന്ധുകുമാരി, ക്ഷേത്രം പ്രസിഡണ്ട് വിഷ്ണു നമ്പീശന്‍, ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ സുഭാഷ് വര്‍മ്മ, കണ്‍വീനര്‍ എച്ച്.വിഘ്‌നേശ്വര ഭട്ട്, എം.കെ മാധവന്‍ കെ.മാധവന്‍നായര്‍, ജയന്‍ എന്നിവര്‍ സംബന്ധിച്ചു. കൂടാതെ ബോണ്‍ പബ്ലിക് സ്‌കൂള്‍ കള്ളാര്‍, ശ്രീ ശങ്കര വിദ്യാമന്ദിരം കൊട്ടോടി എന്നീ വിദ്യാലയങ്ങളും ഈ ആശയങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു മാതൃകയാവുകയായി. ക്ഷേത്രത്തില്‍ നിന്നും വിതരണം ചെയ്യുന്ന വിത്തുകള്‍ അവരവരുടെ കൃഷിയിടങ്ങളില്‍ നട്ടുനനച്ച് വളര്‍ത്തിയെടുത്ത പത്ത് ദിവസങ്ങളിലായി നടക്കുന്ന ബ്രഹ്മകലശ മഹോത്സവത്തിന് എത്തിക്കുക എന്നതാണ് പദ്ധതി. ജൈവവൈവിധ്യം സന്തുലനം എന്ന ലക്ഷ്യത്തോടെ ബ്രഹ്മകലശത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് പത്തുദിവസവും ഗതകാല പ്രൗഡിയോടെ പ്രകൃതി സൗഹൃദ ഭക്ഷണം നല്‍കുകയാണ് ലക്ഷ്യം. അതുകൊണ്ടുതന്നെ മഹോത്സവ കമ്മിറ്റി ഹരിത സൗഹൃദം ക്ഷേത്ര ജീവനും എന്ന ആശയത്തെ ലക്ഷ്യമായി കാണുന്നു.

Leave a Reply