
രാജപുരം : പൂടുങ്കല്ല് ജവഹർ ആർട്‌സ് ആൻ്റ് സ്പോർട്‌സ് ക്ലബ്ബ് മംഗളുരു ഏനപ്പൊയ മെഡിക്കൽ കോളേജുമായി ചേർന്ന് പൗരാവലി, പഞ്ചായത്തുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ഒക്ടോബർ 27 ന് പൂടുംങ്കല്ലിൽ സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിൻ്റെ തുടർ പ്രവർത്തനങ്ങൾ ആലോചിക്കാൻ വിവിധ സബ് കമ്മിറ്റി യോഗം ചേർന്നു. സംഘാടക സമിതി ചെയർമാൻ കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ അധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡൻ്റും ജനറൽ കൺവീനറുമായ ടി.യു.മാത്യു, പഞ്ചായത്തംഗം ബി.അജിത് കുമാർ, ക്ലബ്ബ് സെക്രട്ടറി ജോസ് ജോർജ്,’ വി.പ്രഭാകരൻ, വിവിധ സബ് കമ്മിറ്റി ചെയർമാന്മാർ, കൺവീനർമാർ എന്നിവർ സംസാരിച്ചു. കോടോം ബേളൂർ, പനത്തടി, ബളാൽ പഞ്ചായത്ത് പ്രസിഡൻ്റുമാരെ നേരിൽ കണ്ട് സഹകരണം അഭ്യർത്ഥിക്കാനും, പരസ്യ പ്രചാരണം ആരംഭിക്കാനും തീരുമാനിച്ചു. ക്യാമ്പിൻ ആയിരത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.