പാണത്തൂർ ശുഹദാ ഹുബ്ബുറസൂൽ കോൺഫ്രൻസ്  ’24 മീലാദ് സന്ദേശ യാത്ര നടത്തി.

രാജപുരം: പാണത്തൂർ ശുഹദാ ഹുബ്ബുറസൂൽ കോൺ ഫ്രൻസിന്റെ ഭാഗമായി നടക്കുന്ന മലയോര മേഖല മീലാദ് സന്ദേശ റാലി  ഇന്ന് രാവിലെ ചുള്ളിക്കരയിൽ  തുടക്കമായി. എസ് വൈ എസ് ജില്ലാ സെക്രട്ടറി ശിഹാബ് പാണത്തൂർ ഉദ്ഘാടനം നിർവഹിച്ചു. റാഷിദ് ഹിമമി മുഖ്യ പ്രഭാഷണം നടത്തി . രാജപുരം പ്രസ്സ് ഫോറം പ്രസിഡന്റ്‌ രവീന്ദ്രൻ കൊട്ടോടി വീശിഷ്ടാതിഥിയായി .ജാഥ നായകൻ അസ്അദ് നഈമി ക്ക് അബ്ദുല്ല ഹാജി അയ്യങ്കാവ് പതാക കൈമാറി. ഷിഹാബുദീൻ അഹ്സനി, നൗഷാദ് ചുള്ളിക്കര, സുബൈർ പടന്നക്കാട്, ശുഐബ് സഖാഫി എന്നിവർ പ്രസംഗിച്ചു .

Leave a Reply