- രാജപുരം:ഹോളി ഫാമിലി എല്‍.പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ശിശുദിനാഘോഷം നടത്തി.അമ്പതോളം ചാച്ചാജി വേഷധാരികള്‍ അണിനിരന്ന ശിശുദിന റാലി ഏറെ ശ്രദ്ധേയമായി.ചാച്ചാജിയുമായുള്ള അഭിമുഖം, ചാച്ചാജിയുടെ പുസ്തക പ്രദര്‍ശനം എന്നിവ കുട്ടികള്‍ക്ക് പുതിയ അനുഭവമായി. ശിശുദിനാഘോഷത്തിന്റെ ഉദ്ഘാടന കര്‍മ്മം വാര്‍ഡ് മെമ്പര്‍ ശ്രീ.എം.എം സൈമണ്‍ നിര്‍വഹിച്ചു.പി.റ്റി.എ.ശ്രീ. സജിമണ്ണൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഒ.സി.ജെയിംസ് ഏവരെയും സ്വാഗതം ചെയ്തു. ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ബെസി, മദര്‍ പി.റ്റി.എ പ്രസിഡണ്ട് ശ്രീമതി മനോഹരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആട്സ് കണ്‍വീനര്‍ സിസ്റ്റര്‍ ജെയ് മേരി നന്ദി പ്രകാശനം നടത്തി.