കൊട്ടോടി സെന്റ ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ശിശുദിനത്തോടന ബന്ധിച്ച് കൊട്ടോടി ടൗണിലേക്ക് നടത്തിയ റാലി നാടിന് ആവേശമായി

  • കൊട്ടോടി: സെന്റ ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ശിശുദിനത്തോടന ബന്ധിച്ച് കൊട്ടോടി ടൗണിലേക്ക് നടത്തിയ റാലി നാടിന് ആവേശമായി. മുഴുവന്‍ കുട്ടികളും കുട്ടികളുടെ അവകാശങ്ങളും പ്രകൃതി സംരക്ഷണവും മുദ്രാവാക്യങ്ങളാക്കിയും പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കും റാലിയില്‍ പങ്കെടുത്തു. കൊട്ടോടി വ്യാപാരി വ്യവസായികള്‍ റാലിക്ക് സ്വീകരണം നല്‍കി. കൊട്ടോടി ഛത്രപതി ആര്‍ട്സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് കുട്ടികള്‍ക്ക് മധുരം നല്‍കുകയും ചെയ്തു. പഞ്ചായത്ത് മെമ്പര്‍ ശ്രീമതി. പെണ്ണമ്മ, വ്യാപാരി വ്യവസായി പ്രസിഡന്റ് ശ്രീ. കുഞ്ഞമ്പു, പി.റ്റി.എ. പ്രസിഡന്റ് ശ്രീ. ബേബി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഷാജി മേക്കര സ്വാഗതം പറഞ്ഞു. വിവിധ വസ്ത്രങ്ങള്‍ അണിഞ്ഞ കുട്ടികള്‍ റാലിക്ക് കൊഴുപ്പേകി.

Leave a Reply