രാജപുരത്തിനൊരു തുറന്ന ഗ്രന്ഥാലയം

  • രാജപുരം: രാജപുരം ടൗണിലെ വാഹനത്തൊഴിലാളികൾ കച്ചവടക്കാർ വന്നു പോകുന്നവർ തുടങ്ങിയവരുടെ ഒഴിവു സമയങ്ങൾ ഉല്ലാസകരങ്ങളാക്കി വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടു കൂടി ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ രാജപുരം ഓട്ടോസ്റ്റാൻറ്റിൽ ഒരു തുറന്ന ഗ്രന്ഥാലയം’ തുറന്നു ശ്രദ്ധയാകർഷിച്ചു. ആദ്യപടിയായി വിദ്യാർത്ഥികൾ ശേഖരിച്ച 100 ഓളം വിവിധങ്ങളായ പുസ്തകങ്ങളും ആനുകാലികങ്ങളുമടങ്ങുന്ന ലൈബ്രറി രാജപുരത്തിന്റെ സ്വന്തംഭിഷഗ്വരനായ ഡോ M.A സമദ് നിർവ്വഹിച്ചു. ഇതിനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ വാർഡ് മെമ്പർ സൈമൺ മണ്ണൂർ, പി.റ്റി.എ പ്രസിഡന്റ് ഓ.ജെ മത്തായി എൻ.എസ്.എസ് പ്രതിനിധി സായൂജ്ദാമോദരൻ ,വാഹന തൊഴിലാളി പ്രതിനിധി ജോണി സ്രായിപ്പള്ളി എൻ.എസ് .എസ് പ്രോഗ്രാം ഓഫീസർ ജോൺ എം . കെ എന്നിവർ സംസാരിച്ചു.തുടർന്ന് 38 വർഷങ്ങളായി രാജപുരത്തിനു വേണ്ടി ആരോഗ്യ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഡോക്ടർ സമദിനെ സ്കൂ ൾ മാനേജർ ഫാ.ഷാജി വടക്കേത്തൊട്ടി ഷാൾ അണിയിച്ച് അദരിച്ചു

Leave a Reply