- രാജപുരം: തിരുക്കുടുംബം ഫൊറോനാദേവാലയത്തില്‍ കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശേരില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി.
ഇടവക സമൂഹവും സണ്‍ഡേ സ്‌കൂള്‍ കുട്ടികളും ചേര്‍ന്ന് അഭിവന്ദ്യ പിതാവിനെ സ്വീകരിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പൂര്‍വികരെ അനുസ്മരിക്കുന്നതിനായി സെമിത്തേരി സന്ദര്‍ശനത്തിനുശേഷം ഇടവക പൊതുയോഗത്തിലും പങ്കെടുത്തു. രണ്ടാമത്തെ കുര്‍ബാനമധ്യേ സണ്‍ഡേ സ്‌കൂള്‍ കുട്ടികളുമായി പിതാവ് ആശയവിനിമയം നടത്തുകയും ചെയ്തു. ഇടവകയിലെ രോഗി സന്ദര്‍ശനം നടത്തുകയും പാരിഷ് കൗണ്‍സില്‍ ഇടവക ഭക്ത സംഘടനാ ഭാരവാഹികളുടെയും മതബോധന അധ്യാപകരുടെ യോഗത്തിലും പങ്കെടുക്കുകയും ചെയ്തു. കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് രാജപുരത്ത് നിര്‍മ്മിക്കുന്ന മ്യൂസിയത്തിന്റെ ഫൊറോനാതല കമ്മിറ്റിയിലും പിതാവ് സംബന്ധിച്ചു.ഫാദര്‍ ഷാജി വടക്കേതൊട്ടി, ഫാദര്‍ ജിബിന്‍ കാലായില്‍കരോട്ട്, ഫാദര്‍ ഷൈജു കല്ലുവെട്ടാംകുഴി,കൈക്കാരന്മാര്‍ പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വംനല്‍കി.