പാണത്തൂർ ഗവ. ഹൈസ്കൂൾ എസ്പിസി കേഡറ്റുകൾക്ക് റാണിപുരത്ത് ഏകദിന പ്രകൃതി പഠന ക്യാമ്പും  വനയാത്രയും സംഘടിപ്പിച്ചു.

രാജപുരം: അന്താരാഷ്ട്ര മണ്ണ് ദിനത്തോടനുബന്ധിച്ച് കേരള വനം വന്യജീവി വകുപ്പ്, സാമൂഹ്യ വനവൽക്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് എന്നിവയുടെ നേതൃത്വത്തിൽ റാണിപുരത്ത് വച്ച് ഏകദിന പ്രകൃതി പഠന ക്യാമ്പും വനയാത്രയും സംഘടിപ്പിച്ചു. പാണത്തൂർ ജി..എച്ച് എസ് പ്രധാന അധ്യാപകൻ എ.എം.’കൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എസ്.പി.സി സി.പി. ഒ എസ്.എൻ.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ്ഗ് സാമൂഹ്യ വനവൽക്കരണ വിഭാഗം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.സി.യശോദ, നാച്ചുറലിസ്റ്റ് കെ.എം.അനൂപ് എന്നിവർ ക്ലാസ്സെടുത്തു. എസ്.പി.സി. എഡിഐ പി.ബിന്ദു.പി (എ.എസ്.ഐ രാജപുരം) സ്കൂൾ എസ്എംസി ചെയർമാൻ എം.കെ.സുരേഷ്, പി.ടി.എ വൈസ് പ്രസിഡണ്ട് സെൻ ഇ തോമസ്, എസ്.പി.സി സി.പി.ഒ  എം.പി.സ്നേഹ, എസ്.പി.സി ഗാർഡിയൻ പ്രസിഡണ്ട് കെ.ഗോപാലകൃഷ്ണൻ, യു.പി.എസ്.ടി പി.അഘിന എന്നിവർ സംസാരിച്ചു. തുടർന്ന് കേഡറ്റുകൾ റാണിപുരത്ത് വനയാത്രയും നടത്തി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

Leave a Reply