രാജപുരം: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കള്ളാർ മണ്ഡലം സമ്മേളനത്തിൻ്റെ മുന്നോടിയായി കൊടിമര പതാക ജാഥ കുടുംബൂരിൽ കർഷക കോൺഗ്രസ്സ് മുൻ സംസ്ഥാന സെക്രട്ടറി എം.കുഞ്ഞമ്പു നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡൻ്റ് ബി.അബ്ദുള്ള അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് എം.എം.സൈമൺ, പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ, മണ്ഡലം വൈസ് പ്രസിഡൻ്റ് പി.സി.തോമസ്, ബ്ലോക്ക് ഭാരവാഹികളായ ടി.ജി.രാധാകൃഷ്ണൻ നായർ, സജി പ്ലാച്ചേരി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വിനോദ് കപ്പിത്താൻ തുടങ്ങിയവർ സംസാരിച്ചു.