രാജപുരം : ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ വിവിധ പരിപാടികളോടെ ക്രിസ്മസ് ആഘോഷം നടത്തി. പി.ടി.എ പ്രസിഡണ്ട് സി.ചന്ദ്രൻ
അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ.ജോസ് അരിച്ചിറ ക്രിസ്മസ് സന്ദേശം നൽകി. പ്രധാനാദ്ധ്യാപകൻ കെ.ഒ.എബ്രാഹം സ്വാഗതം പറഞ്ഞു. മദർ പിടിഎ പ്രസിഡണ്ട് ജാസ്മിൻ മാനുവൽ, സ്റ്റാഫ് സെക്രട്ടറി സോണി കുര്യൻ എന്നിവർ സംസാരിച്ചു. ലോക രക്ഷകനായ ഉണ്ണിയേശുവിന്റെ ജനനത്തെ അനുസ്മരിക്കുന്ന സ്കിറ്റ് കുട്ടികൾക്ക് നവ്യാനുഭവമായി. പ്രസംഗം, കരോൾ ഗാനം, ഡാൻസ്, കേക്ക് മുറിക്കൽ , ഭാഗ്യവാനെ കണ്ടെത്തൽ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി. അധ്യാപകർ,പി.ടി.എ എക്സിക്കുട്ടീവ് അംഗങ്ങൾ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.