കേരള ‌സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കള്ളാർ യൂണിറ്റ് വാർഷിക സമ്മേളനം നടന്നു.

രാജപുരം: കള്ളാർ പങ്കാളിത്ത പെൻഷൻ ഒഴിവാക്കി പഴയ പെൻഷൻ സമ്പ്രദായം നടപ്പിലാക്കുക, 2024 പ്രാബല്യത്തിൽ പെൻഷൻ പരിഷ്കരിക്കുക, മെഡിസെപ് പദ്ധതി അപാകതകൾ പരിഹരിച്ച് നടപ്പിലാക്കുക എന്നി കേരള ‌സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കള്ളാർ യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ ജോയിന്റ് സെക്രട്ടറി സുജാതൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എം.സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ബാലചന്ദ്രൻ, ട്രഷറർ ടി.പി.ഏബ്രഹാം, പി.വി.ശ്രീധരൻ, ഫിലിപ് ലൂക്കോസ്, എ.അപ്പു, വി.ഡി.ബാബുരാജ്, എസ്.എം.തോമസ്, എം.ജോസഫ് എന്നിവർ പ്രസംഗിച്ചു. പി.ജെ.ജോൺ പ്രതിഭകളെ ആദരിച്ചു. ഭാരവാഹികളായി കെ.എം.സ്റ്റീഫൻ (പ്രസിഡൻ്റ്), എൻ. നാരായണൻ, കെ.യു.ജോസഫ്, എസ്.എം. തോമസ് (വൈ. പ്രസിഡന്റ്),
ബാലചന്ദ്രൻ (സെക്ര), ടി. ജെ. ജോസഫ്, സുജാമ്മ ജോസഫ്, ലൂക്കോസ് മാത്യു (ജോ സെക്രട്ടറി), ടി.പി.ഏബ്രഹാം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply