രാജപുരം: കള്ളാർ,
കോടോം-ബേളൂർ പഞ്ചായത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ പൂടംകല്ലിൽ മാവേലി സ്റ്റോർ അനുവദിക്കണമെന്നും ആവശ്യമായ കെട്ടിട സൗകര്യം പഞ്ചായത്ത് ഒരുക്കണമെന്നും സി.പി.ഐ അയ്യൻകാവ് ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മുതിർന്ന അംഗം നാരായണൻ പതാക ഉയർത്തി. വെള്ളരിക്കുണ്ട് മണ്ഡലം കമ്മറ്റി അംഗം ടി.കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.നാരായണൻ അധ്യക്ഷത വഹിച്ചു. രക്തസാക്ഷി പ്രമേയം അനിഷ് കുമാറും അനുശോച ന പ്രമേയം ഹമീദ് അയ്യൻകാവും അവതരിപ്പിച്ചു.. കെ.കുഞ്ഞികൃഷ്ണൻ നായർ സ്വാഗതവും പ്രവർത്തന റിപ്പോർ ട്ടും അവതരിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗം രാഘവൻ രാഷ്ട്രീയ റിപ്പോർട്ടും കള്ളാർ ലോക്കൽ സെക്രട്ടറി ബി.രത്നാകരൻ നമ്പ്യാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കെ.കുഞ്ഞികൃഷ്ണൻ നായർ സെക്രട്ടറിയായും എം.കുഞ്ഞിരാമനെ അസ്റ്റിസ്റ്റൻ്റ് സെക്രട്ടറിയായും തെരഞ്ഞടുത്തു.
0