
രാജപുരം :കള്ളാർ പഞ്ചായത്ത് 2025-26 വർഷിക പദ്ധതി രൂപികരണ വികസന സെമിനാർ കള്ളാർ അനുഗ്രഹ ഓഡിറ്റോറിയത്തിൽ ഇ.ചന്ദ്രശേഖരൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഗോപി കരട് പദ്ധതിരേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡൻ്റ് പ്രിയ ഷാജി, , അരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ് വി.ചാക്കോ , ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ഗിത, പഞ്ചയത്തംഗങ്ങളായ എം.കൃഷ്ണകുമാർ , ജോസ് പുതുശ്ശേരി ക്കാലായിൽ , ബി.അജിത്ത് കുമാർ , വനജ ഐത്തു, ലീല ഗംഗാധരൻ, പി.ശരണ്യ, മിനി പിലിപ്പ്, സണ്ണി അബ്രാഹം, വി.സബിത, മെഡിക്കൽ ഓഫിസർ ഡോ.സി.സുകു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എ.പ്രേമ സ്വാഗതവും
അസി. സെക്രട്ടറി കെ രവീന്ദ്രൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ പഞ്ചായത്തിലെ 13 വിദ്യാലയങ്ങളും 21 അങ്കൺവാടികളും, 22 സർക്കാർ സ്ഥാപനങ്ങളും 196അയൽക്കുട്ടങ്ങളും ഹരിത സ്ഥാപനമായതിൻ്റെ പ്രഖ്യാപനവും സ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റും വിതരണം എം എൽ എ നിർവ്വഹിച്ചു.