കോടോം ബേളൂർ പഞ്ചായത്തിലെ ആദിവാസി വികസന പദ്ധതികൾ നബാർഡ് സംഘം സന്ദർശിച്ചു.

രാജപുരം : നബാർഡ് ആദിവാസി വികസന ഫണ്ടിൽപ്പെടുത്തി കേടോംബേളൂർ ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കി വരുന്ന സമഗ്ര ആദിവാസി വികസന പദ്ധതിയുടേയും നീർത്തട വികസന ഫണ്ടിൽപ്പെടുത്തി ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കിയ കുണ്ടാരം നീരുറ പ പദ്ധതിയുടേയും പ്രവർത്തനങ്ങൾ വിലയിരുത്താൻ നബാർഡ് സംഘമെത്തി. നീലേശ്വരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻ്റർ ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ( സി ആർ ഡി ) ആണ് പദ്ധതി നിർവ്വഹണം നടത്തിയത്. കേരളത്തിൽ ആദ്യമായ നടപ്പിലാക്കിയ നീരുറവ വികസന പദ്ധതിയാണ് കുണ്ടാരം. മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നീരുവ പദ്ധതികൾ നേരത്തെ ആരംഭിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ 2020 ലാണ് പദ്ധതി ആരംഭിച്ചത്. നീരുറവകളുടെ വൃഷ്ടി പ്രദേശം ശാസ്ത്രീയമായി കണ്ടെത്തി അവിടെ പരമാവധി മഴവെള്ളം റീചാർജ്ജ് ചെയ്ത് ഉറവയിലെ ജല ലഭ്യത കൂട്ടുകയാണ് പദ്ധതിയുടെ ലക്ഷ്യം. കോടോം ബേളൂരിൽ 18 ആദിവാസി ഉന്നതികളിലായി 500 കുടുംബങ്ങളെ ഉൾപ്പെടുത്തി  നടപ്പിലാക്കി വരുന്ന ആദിവാസി വികസന പദ്ധതിയിൽ നടപ്പിലാക്കിയ വിവി ജീവനോപാധി സംരംഭങ്ങളും സംഘം സന്ദർശിച്ച് വിലയിരുത്തി. നബാർഡിൻ്റെ ചീഫ് ജനറൽ മാനേജർ ബൈജു എൻ കുറുപ്പ്, ഡെപ്യൂട്ടി  ജനറൽ മാനേജർ ജെയിംസ് പി ജോർജ്ജ്, നബാർഡിൻ്റെ അസിസ്റ്റൻ്റ് ജനറൽ മാനേജർമാരായ ഷാരോൺവാസ് (കാസർഗോഡ്) ജിഷാമോൻ (കണ്ണൂർ), എം.എസ് അരുൺ (ഇടുക്കി), രാഖി മോൾ (കൊല്ലം), മനേജരായ ആർ.മതിവദന , അസി.മനേജർ നിഖിൽ എന്നിവർ സംഘത്തെ നയിച്ചു.
സി ആർ ഡി ഡയറക്ടർ  ഡോ. ശശികുമാർ, പ്രോഗ്രാം ഓഫീസർ ഇ.സി.ഷാജി, രമേശൻ മലയാറ്റുകര, എൻ.പത്മനാഭൻ, ടി.സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply