
രാജപുരം: മലബാർ ക്നാനായ പ്രേക്ഷിത കുടിയേറ്റത്തിൻ്റെ 83-ാം
ദിനാചരണവും പ്രൊഫസർ വി.ജെ.ജോസഫ് കണ്ടോത്ത് അനുസ്‌മരണവും രാജപുരത്ത് ഫെബ്രുവരി 26 ന് നടക്കും.
ബുധനാഴ്‌ച രാജപുരത്ത് വെച്ച് നടക്കും.. മലബാർ ക്‌നാനായ കത്തോലിക്ക കോൺഗ്രസ്, ക്നാനായ കത്തോലിക്ക വിമെൻസ് അസ്സോസിയേഷൻ, ക്നാനാ യ കാത്തലിക് യൂത്ത് ലീഗ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഈ പ രിപാടികൾ സംഘടിപ്പിക്കുന്നത്. 02.00-ന് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിയുടെ മുഖ്യകാർമ്മികത്വത്തിൽ രാജപുരം തിരുക്കുടുംബ ദൈവാലയത്തിൽ നടക്കുന്ന കൃതജ്ഞതാ ബലിയിൽ മലബാറിലെ ഫൊറോന വികാരിമാരും സംഘടന ചാപ്ലിൻമാരും സഹകാർമ്മികരായിരിക്കും. തുടർന്ന് പ്രൊഫ. കണ്ടോത്ത് നഗറിലേക്ക് (പാരീഷ് ഹാൾ) റാലി നടത്തും.
പൊതുസമ്മേളനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. കാസർഗോഡ് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ മുഖ്യപ്രഭാഷണം നടത്തും. ക്‌നാനായ കത്തോലിക്ക കോൺഗ്രസ്സ് മലബാർ റിജിയൺ പ്രസിഡണ്ട് ജോസ് കണിയാപറമ്പിൽ അദ്ധ്യക്ഷനായിരിക്കും.
കോട്ടയം, കർണ്ണാടകയിലെ വ്യത്യസ്‌ത ഇടവകകളിലെ ക്നാനായ കുടിയേറ്റ ജനത കൃതജ്ഞത ബലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കുമെന്ന്.
സംഘാടക സമിതി വർക്കിംഗ് ചെയർമാൻ ഫാ.ജോസ് അരീച്ചിറ, ജനറൽ കൺവീനർ ജോസ് കണിയാപറമ്പിൽ, ജോ.കൺവീനർ ഒ.സി.ജയിംസ് ഒരപ്പാങ്കൽ, സെക്രട്ടറി ഷിജു കുറാനയിൽ, പബ്ലിസറ്റി ചെയർമാൻ ഫാ.ഡിനോ കുമ്മാനിക്കാട്ട്, കൺവീനർ ജിജി കഴക്കേപ്പുറത്ത്, കെസിസി മലബാർ റീജണൽ ട്രഷറർ ‘ഫിലിപ് വെട്ടിക്കുന്നേൽ എന്നിവർ പറഞ്ഞു.